ഈരാറ്റുപേട്ട.പൂഞ്ഞാർ തെക്കേക്കര ഇടമലയിൽ മരം വെട്ടുന്നതിനിടെ വീണ്തൊഴിലാളി മരിച്ചു. പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി നാരായണൻ നായർ (കുഞ്ഞനി) 65ആണ് മരിച്ചത് .
ഇടമലയിൽ സ്വകാര്യവ്യക്തിയുടെ പുരയടത്തിലെ വാകമരം മുറിക്കുന്നതിനിടെ നാരായണൻ പിടിവിട്ട്
വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.