ഈരാറ്റുപേട്ട: വീട്ടിലേക്ക് നടന്ന് പോകുന്ന വഴി കാറ് ഇടിച്ച് പരിക്ക് പറ്റി ചികിത്സയിലായിരുന്ന വെളിയത്ത് അബ്ദുൽ ലത്തീഫിന്റെ (അന്തി) മകൻ അബ്ദുറഊഫ് (40) മരിച്ചു മുട്ടം ജംഗ്ഷനിൽ വെച്ച് ശനിയാഴ്ച ഉച്ചക്കാണ് അപകടം ഉണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മരുന്നുകളോട് പ്രതികരിക്കാതെ വന്നതോടെ തിങ്കളാഴ്ച 3 മണിക്ക് മരണപെട്ടു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ചൊവ്വാഴ്ച ഉച്ചക്ക് 12.30 പുത്തൻ പള്ളിയിൽ ഖബറടക്കും.മാതാവ്: കണ്ടത്തിൽ കുടംബാംഗം സുഹ്റ സഹോദരങ്ങൾ: അദീബ(എം.ഇ.എസ് കോളേജ് അധ്യാപിക),നബീൽ, നസീബ് , നസ്റിൻ