ഈരാറ്റുപേട്ട: കിഴക്കൻ മലയോര മേഖലയിൽ പലയിടത്തും ശക്തമഴ. തീക്കോയി, മൂന്നിലവ് പഞ്ചായത്തുകളിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്. മീനച്ചിലാറിന്റെ കൈവഴികളിൽ ജല നിരപ്പ് ഉയർന്നിട്ടുണ്ട്. മീനച്ചിലാറിന്റെ തീക്കോയി മേഖലയിൽ ജലനിരപ്പ് ഉയർന്നു. മൂന്നിലവിലും ശക്തമായ വെള്ളമൊഴുക്ക് അനുഭവപ്പെടുന്നുണ്ട്.
മൂന്നിലവിൽ ശക്തമായ മഴ രേഖപ്പെടുത്തി. വാകക്കാട് പാലം വെള്ളത്തിൽ മുങ്ങി. പ ഴുക്കാക്കാനം അടക്കമുള്ള മേഖലകളിൽ അതിശക്തമായ മഴ തുടരുകയാണ്. തലനാട് പഞ്ചായത്ത് പരിധിയിലും ശക്തമായ മഴയും മിന്നലും അനുഭവപ്പെടുന്നുണ്ട്. മലയോര മേഖലയിൽ ശക്തമായ മഴ പെയ്യുന്നതു കാരണം ഈരാറ്റുപേട്ട നഗരപ്രദേശത്ത് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു.