കോട്ടയം

കോട്ടയത്ത് കനത്ത മഴ മെഡിക്കൽ കോളേജ് ആശുപത്രി ഒപിയിൽ വെള്ളം കയറി ദുരിതത്തിലായി രോഗികളും കൂട്ടിരിപ്പുകാരും

കോട്ടയം: കനത്ത മഴയിൽ കോട്ടയം മെഡിക്കൽ കോളേജില്‍ വെള്ളം കയറി . ഒപി വിഭാ​ഗത്തിൽ മുട്ടോളം വെള്ളമുണ്ട്. രോ​ഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. കോട്ടയം ന​ഗരത്തിൽ ഏറെ നേരെ മഴ പെയ്തിരുന്നു. 
വെള്ളം കയറിയിരിക്കുന്നത് പഴയ അത്യാഹിത വിഭാ​ഗത്തിലാണ് . ഇപ്പോൾ വിവിധ വിഭാ​ഗങ്ങളുടെ ഒപി പ്രവർത്തിക്കുന്നിടമാണിത്. ഇവിടുത്തേക്ക് ഒരു റോഡ്  അടുത്ത കാലത്ത് നിർമ്മിച്ചിരുന്നു. 
റോഡ് നിർമ്മാണത്തെ തുടർന്ന് വെള്ളം ഒഴുകി പോകാനുള്ള ഓടകളെല്ലാം അടഞ്ഞു പോയിരുന്നു. നിർമ്മാണത്തിൽ അശാസ്ത്രീയത ഉണ്ടെന്ന് നാട്ടുകാരിൽ‌ പലരും ചൂണ്ടിക്കാട്ടിയിരുന്നു. 

വെള്ളം ഒഴുകിപ്പോകാൻ മറ്റ് മാർ​ഗങ്ങളൊന്നുമില്ലാതെ ഒപി വിഭാ​ഗത്തിലേക്ക് വെള്ളം കയറിയതാകാം. വെള്ളം നീക്കാനുള്ള നടപടികൾ തുടങ്ങിയിട്ടില്ല . 
ഒപിയിൽ ആളുകളുടെ തിരക്ക് കുറവുണ്ടെങ്കിലും വാർഡുകളിൽ കഴിയുന്ന രോ​ഗികളും കൂട്ടിരിപ്പുകാരും പുറത്തേക്ക് പോകാനും അകത്തേക്ക് വരാനും ഒക്കെ ഉപയോ​ഗിക്കുന്ന പ്രധാനപ്പെട്ട മേഖലയാണിത്. 
വെള്ളം കയറിയിരിക്കുന്നത് ആളുകളെ വള‌രെയധികം ബുദ്ധിമുട്ടിക്കുന്നുണ്ട്. എങ്ങനെ ഒഴുക്കി കളയണമെന്നതിനെക്കുറിച്ച് ആശുപത്രി അധികൃതരുടെ മുന്നിൽ തെളിയുന്നില്ല. 
അതിനാൽ മഴ കുറയുമ്പോൾ വെള്ളം കുറയുമെന്ന പ്രതീക്ഷയിലാണ് ഇവർ. സമീപകാലത്തൊന്നും കോട്ടയം മെഡിക്കൽ കോളേജിൽ ഇത്തരത്തിൽ വെള്ളം കയറിയതിനെക്കുറിച്ച് അറിവില്ല.