യുക്രൈന്റെ തെക്കൻ നഗരങ്ങളിൽ ശക്തമായ ഷെല്ലാക്രമണം തുടരുന്നു. ആക്രമണങ്ങളിൽ പരസ്പരം പഴിചാരുകയാണ് റഷ്യയും യുക്രൈനും. തെക്കൻ നഗരങ്ങളിൽ ഇന്നലെ തുടങ്ങിയ മിസൈൽ, ഷെല്ലാക്രമണങ്ങളിൽ ഇരുരാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തി. ( Shelling hits southern Ukraine; Russia and Ukraine blame each other ).
ഷ്യയിൽ നിന്ന് തിരിച്ചു പിടിച്ച പ്രദേശത്ത് യുക്രൈൻ സേനാമുന്നേറ്റം തുടരുന്നതാണ് റഷ്യയെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. വിവിധപ്രദേശങ്ങളിൽ നിന്നുള്ളവർക്ക് റഷ്യയിൽ ചേരുന്നതിന് വെള്ളിയാഴ്ച തുടങ്ങിയ ഹിതപരിശോധന തുടരുകയാണ്. ജനങ്ങൾക്ക് പൂർണസംരക്ഷണം നൽകുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സർജി ലാവ്റോവ് അറിയിച്ചു
റഷ്യക്കെതിരായ ഉപരോധങ്ങളിൽ ലാവ്റോവ് യുഎൻ പൊതുസഭയിൽ എതിർപ്പറിയിച്ചു. എന്നാൽ അധിനിവേശത്തെ ന്യായീകരിക്കുകയാണ് റഷ്യയുടെ ലക്ഷമെന്ന് യുക്രൈൻ ആരോപിക്കുന്നു. യുദ്ധക്കുറ്റങ്ങൾ മറച്ചുവക്കുന്നതിനും സൈനികർക്കിടയിൽ ഭിന്നത സൃഷ്ടിക്കാനും ആസൂത്രിതനീക്കമാണ് റഷ്യയെടേതെന്നാണ് പാശ്ചാത്യരാജ്യങ്ങളുടെ വിലയിരുത്തൽ.
കൂടുതൽ പേരെ സൈന്യത്തിൽ ചേർക്കാനുള്ള റഷ്യയുടെ നിർബന്ധിതശ്രമങ്ങൾക്കെതിരെ കടുത്ത പ്രതിഷേധം തുടരുകയാണ്. നൂറുകണക്കിന് പ്രതിഷേധക്കാരെ റഷ്യൻ സൈന്യം അറസ്റ്റ് ചെയ്തു നീക്കി.