കേരളം

അ​ന​ര്‍​ഹ​മാ​യ റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ കൈ​വശംവ​ച്ച​വ​രെ പൂ​ട്ടും

കോഴി​ക്കോ​ട്: ഓ​പ​റേ​ഷ​ന്‍ യെ​ല്ലോ പ​ദ്ധ​തി​യി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും പ​ങ്കാ​ളി​ക​ളാ​കാം. അ​ന​ര്‍​ഹ​മാ​യി മു​ന്‍​ഗ​ണ​നാ റേ​ഷ​ന്‍ കാ​ര്‍​ഡ് കൈ​വ​ശം വ​ച്ചി​ട്ടു​ള്ള​വ​രെ ക​ണ്ടെ​ത്തു​ന്ന​ത്തി​ന് പൊ​തു​വി​ത​ര​ണ വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യാ​ണ് ഓ​പ​റേ​ഷ​ന്‍ യെ​ല്ലോ.അ​ന​ര്‍​ഹ​രെ ഒ​ഴി​വാ​ക്കു​ക, പു​തി​യ ആ​ളു​ക​ളെ മു​ന്‍​ഗ​ണ​നാ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളെ മു​ന്‍​നി​ര്‍​ത്തി പൊ​തു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. അ​ന​ര്‍​ഹ​മാ​യി കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശം വ​ച്ചി​ട്ടു​ള്ള​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്കു​വാ​ന്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന 9188527301 എ​ന്ന മൊ​ബൈ​ല്‍ ന​മ്ബ​റും , 

1967 എ​ന്ന ടോ​ള്‍​ഫ്രീ ന​മ്ബ​റും പൊ​തു​വി​ത​ര​ണ വ​കു​പ്പ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. 1000 ച. ​അ​ടി​യി​ല​ധി​കം വി​സ്തീ​ര്‍​ണ്ണ​മു​ള്ള വീ​ട്, ഒ​രേ​ക്ക​റി​ല​ധി​കം ഭൂ​മി, 25,000 രൂ​പ​യി​ല​ധി​കം മാ​സ വ​രു​മാ​നം, നാ​ലു ച​ക്ര വാ​ഹ​നം (ടാ​ക്സി​ഒ​ഴി​കെ) എ​ന്നി​വ​യു​ള്ള​വ​ര്‍ മു​ന്‍​ഗ​ണ റേ​ഷ​ന്‍ കാ​ര്‍​ഡി​ന് അ​ര്‍​ഹ​ര​ല്ല. ഇ​ത്ത​ര​ത്തി​ല്‍ കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശ​പ്പെ​ടു​ത്തി​യ​വ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ട താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ളി​ലും സി​റ്റി റേ​ഷ​നി​ങ് ഓ​ഫീ​സു​ക​ളി​ലും ന​ല്‍​കാം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന വ്യ​ക്തി​യു​ടെ പേ​ര് വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ക​യും ചെ​യ്യും.

സി​റ്റി റേ​ഷ​നിം​ഗ് ഓ​ഫീ​സ് ( നോ​ര്‍​ത്ത് )- 0495 2374565
സി​റ്റി റേ​ഷ​നിം​ഗ് ഓ​ഫീ​സ് (സൗ​ത്ത് )-0495 2374807
താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് കോ​ഴി​ക്കോ​ട് -0495 2374885
താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് കൊ​യി​ലാ​ണ്ടി-0496 2620253
താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് വ​ട​ക​ര -0496 2522472
താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് താ​മ​ര​ശ്ശേ​രി-0495 2224030
ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ് കോ​ഴി​ക്കോ​ട്- 0495 2370655)