പ്രാദേശികം

എം.ഇ.എസ് കോളേജിൽ വൻ ഫീസ് സൗജന്യം

ഈരാറ്റുപേട്ട എം.ഇ.എസ് കോളേജിൽ വിവിധ ഡിഗ്രി, പിജി കോഴ്സുകൾക്ക് ചേരുന്നവർക്ക് ട്യൂഷൻ ഫീസിൽ പൂർണ്ണ ഇളവ് ലഭിക്കുമെന്ന് പ്രിൻസിപ്പൽ പ്രഫ.എ എം റഷീദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അപേക്ഷകർ ബിപിഎൽ വിഭാഗത്തിൽ പെട്ടവരോ  ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരോ ആയിരിക്കണം. മുൻപ് പ്രഖ്യാപിച്ചിരുന്ന വിവിധ ഇളവുകൾക്ക് പുറമേയാണിത്. എം.ഇ.എസ് കോളേജിൻറെ പത്താം വാർഷികം പ്രമാണിച്ച് മാനേജ്മെന്റും., വിവിധ സംഘടനകളും ആണ് ഈ ഫീസ് ആനുകൂല്യം സ്പോൺസർ ചെയ്യുന്നത്. യൂണിവേഴ്‌സിറ്റിയുടെ ക്യാപ് വഴിയോ മാനേജ്മെൻറ് കോട്ടയിലോ അഡ്‌മിഷൻ നേടുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും
ബി.കോം ലോജിസ്റ്റിക്സ് മാനേജ്മെൻറ്, ബി.കോം ഫിനാൻസ് & ടാക്സഷൻ, ബി.ബി.എ, ബി.സി.എ, എം.കോം എന്നീ കോഴ്സ്കളിലേക്കാണ് ഇപ്പോൾ അഡ്മിഷൻ നടക്കുന്നത് സി.എ, എ.സി.സി.എ, സിവിൽ സർവീസ് എന്നിവക്ക് ഈ അധ്യായന വർഷം മുതൽ കോച്ചിങ്ങ് ക്ലാസുകൾ ആരംഭിക്കും. ഹോസ്റ്റൽ സൗകര്യമുണ്ട്. വാർത്താസമ്മേളനത്തിൽ ഹലീൽ മുഹമ്മദ് ( ബിസിനസ്സ്റ്റഡീസ് വകുപ്പ് അദ്ധ്യക്ഷൻ) ഷെഫിൻ വി.എ(പി.ആർ.ഒ ) എന്നിവരും സംബന്ധിച്ചു.