ഇൻഡ്യ

കൊവിഡ് കേസുകളിൽ വൻ വർദ്ധന; കേന്ദ്ര ആരോ​ഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോ​ഗം

ദില്ലി: രാജ്യത്തെ കോവിഡ് കേസുകളുടെ വർദ്ധന തുടരുന്നു. മഹാരാഷ്ട്രയിൽ ഒരു ദിവസത്തിനിടെ എണ്ണൂറിലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 606 ആണ് ദില്ലിയിൽ പ്രതിദിന കോവിഡ് കണക്ക്. ഉത്തർപ്രദേശിലെ ലക്നൗവിലും ആഗ്രയിലും രോഗികളുടെ എണ്ണം കൂടി. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിക്കിമിൽ മാസ്ക് നിർബന്ധമാക്കി. കൊവിഡ് ആശങ്ക ചർച്ചചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവിയയുടെ നേതൃത്വത്തിൽ ഇന്ന് ആരോഗ്യ മന്ത്രിമാരുടെ യോഗം ചേരും. തിങ്കളാഴ്ച നടത്താനിരിക്കുന്ന കൊവിഡ് മോക്ഡ്രിൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ആകും എന്നാണ് സൂചന.