കേരളം

'ഫെയ്സ്ബുക്കിൽ ബഹളം വച്ചിട്ട് കാര്യമില്ല, കലക്ടർക്ക് വെറുതെ അങ്ങ് അവധി പ്രഖ്യാപിക്കാനൊന്നും പറ്റില്ല'; ചിരി പടർത്തി ഇടുക്കി കലക്‌ടർ

മഴയത്ത് അവധി കിട്ടിയില്ലെങ്കിൽ കലക്‌ടറുടെ ഫെയ്‌സ്ബുക്ക് പേജിൽ കയറി കമന്റിടുന്നത് ഇപ്പോൾ ഒരു ട്രെൻഡാണ്. എന്നാൽ ഇത്തരം ശല്യക്കാർക്ക് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ഇടുക്കി കലക്ട‌ർ വി. വിസ്നേശ്വരി ഐ.എ.എസ്. കലക്‌ടറാണെന്ന് വച്ച് വെറുതെ അങ്ങ് അവധി പ്രഖ്യാപിക്കാനൊന്നും പറ്റില്ലെന്നും താലൂക്കുകളിൽ നിന്നും പൊലീസിൽ നിന്നുമൊക്കെ റിപ്പോർട്ടുകൾ കിട്ടണമെന്നും ഫെയ്സ്ബുക്കിൽ ബഹളം വച്ചിട്ട് കാര്യമില്ലെന്നും കലക്ടർ പറഞ്ഞു.