പ്രവാസം

യു.എ.ഇ ഈരാറ്റുപേട്ട അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി

ഷാർജ : യു.എ.ഇ ഈരാറ്റുപേട്ട അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി. ഷാർജാ സഫാരി മാൾ പാർട്ടി ഹാളിൽ നടത്തിയ സംഗമത്തിൽ ഫാമിലി ഉൾപടെ 250ഓളം ആളുകൾ പങ്കെടുത്തു. അസോസിയേഷൻ പ്രസിഡൻ്റ് ഹുസൈൻ അധ്യക്ഷത വഹിച്ചു.

ഭാരവാഹികളായ മുഹമ്മദ്, നിഷാദ്, മുജീബ്, റിയാസ്, രിഫായി, ഷെരീഫ്, ഷാമോൻ, യാസീൻ , ശിബിലി, സഹിൽ, അൻസാരി എന്നിവർ നേതൃത്വം നൽകി.