എറണാകുളം: കോതമംഗലത്ത് നിയമം തെറ്റിച്ച് കല്ല്യാണ യാത്ര ചെയ്ത കെഎസ്ആര്‍ടിസി ബസിനെതിരെ കേസെടുത്തു. അടിമാലിയിലേക്ക് പോയ കല്ല്യാണ ബസാണ് പറക്കും തളിക സിനിമയിലെ രംഗങ്ങള്‍ അനുകരിച്ച് ചെടികളും മരങ്ങളും അലങ്കരിച്ച് യാത്ര നടത്തിയത്. സംഭവം വൈറലായതിനു പിന്നാലെ മോട്ടോര്‍ വാഹനവകുപ്പ് നിയമലംഘനത്തിന് കേസെടുത്തു. ഗതാഗത വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് അലങ്കാരങ്ങള്‍ യാത്രക്ക് ഇടയില്‍ തന്നെ അഴിച്ചുമാറ്റുകയും ചെയ്തിരുന്നു.പറക്കും തളിക സിനിമയിലെ രംഗങ്ങള്‍ അനുകരിച്ച് ചെടികളും മരങ്ങളും അലങ്കരിച്ച് യാത്ര നടത്തി. സംഭവം വൈറലായതിനു പിന്നാലെ മോട്ടോര്‍ വാഹനവകുപ്പ് നിയമലംഘനത്തിന് കേസെടുത്തു
കെഎസ്ആര്‍ടിസി എന്നത് മറച്ച് താമരാക്ഷന്‍പിള്ള എന്ന് പേര് മാറ്റിയായിരുന്നു ബസ് യാത്ര ചെയ്തത്. ചെടികളും മരങ്ങളും ഉപയോഗിച്ച് അലങ്കരിച്ച് യാത്രചെയ്യുന്ന ബസ്് പറക്കും തളിക പാട്ടും വെച്ചായിരുന്നു യാത്ര. ബസിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഏറെ വിവാദവുമായി. അതോടെ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് കല്ല്യാണ ഓട്ടത്തിനായി വാടകയ്ക്ക് നല്‍കിയ ഫാസ്റ്റ് പാസഞ്ചര്‍ ബസിനെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസെടുക്കുകയായിരുന്നു.
വൈകുന്നേരത്തോടെ കെഎസ്ആര്‍ടിസി കോതമംഗലം ഡിപ്പോയില്‍ എത്തി കോതമംഗലം ജോയിന്റ് ആര്‍ടിഒ ഷോയ് വര്‍ഗീസ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ എന്നിവര്‍ ബസ് പരിശോധിച്ച് കേസെടുക്കുകയായിരുന്നു. ഡ്രൈവര്‍ നെല്ലിക്കുഴി സ്വദേശി റഷീദിനോട് സംഭവത്തില്‍ വിശദീകരണവും തേടി. ബസിന്റെ മുന്‍ഭാഗത്തെ ചില്ലിന്റെ ഇടതുവശത്ത് ഡ്രൈവറുടെ കാഴ്ച മറയ്ക്കും വിധമായിരുന്നു അലങ്കാരങ്ങള്‍. ബസ്സിന്റെ ഇരുവശങ്ങളിലെ അലങ്കാരങ്ങള്‍ പുറത്തേക്ക് തള്ളിനില്‍ക്കും വിധത്തിലായിരുന്നു എന്ന് കേസെടുത്ത ജോയിന്റ് ആര്‍ടിഒ ഷോ വര്‍ഗീസ് പറഞ്ഞു. രണ്ട് ദിവസം മുന്‍പ് രമേശ് എന്നയാളാണ് കല്ല്യാണ ഓട്ടം ബുക്ക് ചെയ്തത്