ജനറൽ

In my arms…പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം, റോഷാകിലെ ഗാനം പുറത്തിറങ്ങി

ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തീര്‍ത്തിരിക്കുകയാണ് മമ്മൂട്ടി ചിത്രം റോഷാക്. നിസാം ബഷീറിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ത്രില്ലര്‍ റോഷാക് മൂന്ന് ദിവസം കൊണ്ട് നേടിയത് 9 കോടി 75 ലക്ഷം. മമ്മൂട്ടിയുടെ ബാനറായ മമ്മൂട്ടി കമ്പനിയുടേതായി പ്രേക്ഷകരിലെത്തിയ ആദ്യ ചിത്രവുമാണ് റോഷാക്. വേ ഫെറര്‍ ഫിലിംസാണ് വിതരണം. ഇപ്പോളിതാ ഏവരുടെയും കാത്തിരിപ്പിന് വിരാമമിട്ട് റോഷാകിലെ in my arms…. എന്ന ഗാനം പുറത്തിറക്കി. സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്ത വേദികളിലെല്ലാം ഈ ഗാനത്തെ കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു.

മമ്മൂട്ടിക്കൊപ്പം ബിന്ദു പണിക്കര്‍, ജഗദീഷ് എന്നിവരുടെ മികച്ച പ്രകടനവും റോഷാക് എന്ന ചിത്രത്തിന്റെ സംവിശേഷതയാണ്. ലൂക്ക് ആന്റണി എന്ന യു.കെ പൗരനായ മലയാളി കേരളത്തിലെ വനാതിര്‍ത്തിയെ ഒരു ഗ്രാമത്തിലെത്തുന്നതും തുടര്‍ന്ന് അരങ്ങേറുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. നിമിഷ് രവി ക്യാമറയും മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.