ഈരാറ്റുപേട്ട : മഹത്മഗാന്ധി സർവകാലശാലയുടെ 2021-22 വർഷത്തെ യൂണിയൻ ഉദ്‌ഘാടനം വ്യാഴാഴ്ച നടക്കും. അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നടക്കുന്ന ചടങ്ങിൽ കവി മുരുകൻ കാട്ടക്കട യൂണിയൻ ഉദ്‌ഘാടനം ചെയ്യും.
സർവ്വകാലശാല വൈസ് ചാൻസിലർ ഡോ.സാബു തോമസ്, സിൻഡിക്കേറ്റ് അംഗങ്ങൾ, യൂണിയൻ ചെയർപേഴ്സൺ ജിനിഷ രാജൻ, ജനറൽ സെക്രട്ടറി പിഎസ് യെദുകൃഷ്ണൻ, കോളേജ് മാനേജർ ഫാ ഡോ. അഗസ്റ്റ്യൻ പാലക്കപറമ്പിൽ, പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് , ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലുകാലായിൽ,എന്നിവർ പങ്കെടുക്കും.