കേരളം

കടബാധ്യത: ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ നാല് അംഗങ്ങളും മരിച്ചു

തിരുവില്വാമലയില്‍ കടക്കെണി മൂലം ജീവനൊടുക്കാന്‍ ശ്രമിച്ച കുടുംബത്തിലെ അച്ഛനും മകനും മരിച്ചു. ഒരലാശേരി ചോലക്കോട്ടില്‍ രാധാകൃഷ്ണന്‍ (47)മകന്‍ കാര്‍ത്തിക് (14) എന്നിവരാണ് ബുധനാഴ്ച മരിച്ചത്. രാധാകൃഷ്ണന്‍റെ ഭാര്യ ശാന്തി (43), ഇളയ മകന്‍ രാഹുല്‍ (07) എന്നിവര്‍ ചൊവ്വാഴ്ച മരിച്ചിരുന്നു.തിരുവില്വാമലയിലെ ഹോട്ടല്‍ നടത്തിപ്പുകാരനായിരുന്നു രാധാകൃഷ്ണന്‍. സാമ്ബത്തിക ബാധ്യത മൂലം ചൊവ്വാഴ്ചയാണ് കുടുംബം മണ്ണെണ്ണ ഒഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ശാന്തിയും ഇളയ മകന്‍ രാഹുലും മരിച്ചു. രാധാകൃഷ്ണന്‍റെയും മൂത്ത മകന്‍ കാര്‍ത്തികിന്‍റെയും നില ഗുരുതരമായി തുടരുകയായിരുന്നു.