കോട്ടയം :- ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷനേഴ്‌സ് അസോസിയേഷൻ ( ഐ എ പി എ ) " ചികിത്സാസ്വാതന്ത്ര്യം മൗലീകാവകാശം " എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന എഡ്യൂ മീറ്റ് മെയ് 17 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വെച്ച് നടക്കുന്നു.തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 500 ഓളം പ്രതിനിധികളാണ് ഈ സംഗമത്തിൽ പങ്കെടുക്കുന്നത്.
ഒട്ടേറെ പ്രഗത്ഭരായ അക്യുപങ്ചർ ചികിത്സകർ സംബന്ധിക്കുന്ന ഈ എഡ്യൂ മീറ്റ് ൽ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസ്സും, ചർച്ചയും ഉണ്ടാവും. രാവിലെ 9 ന് ബഹുമാന്യനായ കോട്ടയം എം എൽ എ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൽഘാടനം ചെയ്യും.
തുടര്‍ന്ന് ഐ.എ.പി.എ യുടെ സ്റ്റേറ്റ് പ്രസിഡന്റ് അക്യു മാസ്റ്റർ ഷുഹൈബ് റിയാലു മുഖ്യപ്രഭാഷണം നടത്തും. ഐ. എ. പി. എ. സംസ്ഥാന ജനറൽ സെക്രട്ടറി അക്യുമാസ്റ്റർ. സി. കെ. സുനീർ, സംസ്ഥാന ട്രെഷറർ അക്യുമാസ്റ്റർ ഖമറുദ്ദീൻ കൗസരി, സംസ്ഥാന വൈസ് പ്രസിഡന്റ് അക്യുമാസ്റ്റർ.സയ്യിദ് അക്രം, ഐ. എ. പി. എ സംസ്ഥാന ജോയിന്റ് സെക്രട്ടറി അക്യുമാസ്റ്റർ അൽത്താഫ് മുഹമ്മദ്, പ്രോഗ്രാം കൺവീനർ അക്യു മാസ്റ്റർ സുധീർ സുബൈർ തുടങ്ങിയവർ സംസാരിക്കും..
ഉച്ചകഴിഞ്ഞ് 2.30 ന് നടക്കുന്ന പൊതുസമ്മേളനം കോട്ടയം മുനിസിപ്പൽ ചെയപേഴ്സൺ ശ്രീമതി. ബിൻസി സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്യും.. വൈകിട്ട് 4.30 ന് എഡ്യൂ മീറ്റ് അവസാനിക്കും..
പത്ര സമ്മേളനത്തില്‍ പങ്കെടുത്തവർ..അക്യു മാസ്റ്റർ.ഷുഹൈബ് റിയാലു. (സ്റ്റേറ്റ് പ്രസിഡന്റ്, ഐ.എ.പി.എ.), അക്യു മാസ്റ്റർ സുധീർ സുബൈർ ( സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ഐ. എ. പി. എ, പ്രോഗ്രാം കൺവീനർ ),Acu. Pr. അനസ് ഗഫൂർ (എറണാകുളം, ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി ),Acu. Pr. രശ്മി ജയേഷ് (എറണാകുളം, ഇടുക്കി ജില്ലാ ജോയിന്റ് സെക്രട്ടറി),Acu. Pr. ഫാസിൽ ഫരീദ് (കോട്ടയം, ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി), Acu. Pr. ജാരിഷ്. കെ. ജെ (കോട്ടയം, ആലപ്പുഴ ജില്ലാ പി. ആർ. ഓ ), Acu. Pr. മുഹമ്മദ് സാലി (കോട്ടയം, ഇടുക്കി ജില്ലാ ജോയിന്റ് സെക്രട്ടറി), സഹീർ മുഹമ്മദ് (കോട്ടയം, ആലപ്പുഴ ജില്ലാ ട്രെഷറർ)Acu. Pr. അഞ്ചു ജോസഫ് ( തൃശൂർ ജില്ലാ അംഗം)