ജനറൽ

പ്രകടനത്തില്‍ ഞെട്ടിക്കാന്‍ വീണ്ടും ഇന്ദ്രന്‍സ്; 'പുള്ളി' ടീസര്‍

സമീപകാലത്ത് ക്യാരക്റ്റര്‍ റോളുകളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്ന നടനാണ് ഇന്ദ്രന്‍സ്. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രങ്ങള്‍ കൂടാതെ മലയാളത്തിലെ പ്രധാന പ്രോജക്റ്റുകളിലൊക്കെ ഇന്ദ്രന്‍സിന് ഇപ്പോള്‍ വേഷമുണ്ട്. ഇപ്പോഴിതാ അദ്ദേഹം പ്രധാന കഥാപാത്രങ്ങളിലൊന്ന് കൈകാര്യം ചെയ്യുന്ന ഒരു പുതിയ ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പുള്ളി എന്നാണ് പേര്. ദേവ് മോഹന്‍ ആണ് നായകന്‍. ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി.

കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനന്ദൻ ആണ് നിര്‍മ്മാണം. ദേവ് മോഹനും ഇന്ദ്രന്‍സിനുമൊപ്പം കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വിജയകുമാർ, വെട്ടുകിളി പ്രകാശ്, രാജേഷ് ശർമ്മ, സെന്തിൽ, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രതാപൻ, മീനാക്ഷി, അബിൻ, ബിനോ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഒപ്പം നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിതത്തിലുണ്ട്. നവംബർ ആദ്യം ആഗോള റിലീസിനൊരുങ്ങുന്ന ഈ ചിത്രത്തിൽ ബി കെ ഹരിനാരായണൻ, ജിജു അശോകൻ എന്നിവരുടെ വരികൾക്ക് ബിജിബാൽ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മധുബാലകൃഷ്ണൻ, ഗണേഷ് സുന്ദരം എന്നിവരാണ് ഗായകൻ. 

ഛായാഗ്രഹണം ബിനുകുര്യൻ, എഡിറ്റിംഗ് ദീപു ജോസഫ്, കലാസംവിധാനം പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു കെ തോമസ്, ട്രൈലെർ, ടീസർ, സ്പെഷല്‍ ട്രാക്‌സ് മനുഷ്യർ, ആൻജോ ബെർലിൻ, ധനുഷ് ഹരികുമാർ എന്നിവരാണ് മോഷൻ പോസ്റ്റർ ഡിസൈനിങ്ങും സംഗീതവും നിർവ്വഹിക്കുന്നത്. പി.ആർ.ഓ. എ.എസ്.ദിനേശ്, ആതിര ദിൽജിത്ത്. ഈ വര്‍ഷം നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ ഇന്ദ്രന്‍സ് പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. പട, പുഴു, ഉടല്‍, പാല്‍തു ജാന്‍വര്‍ എന്നിവയാണ് അവ.