പൂഞ്ഞാർ.ഗൈഡൻസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച സ്പെക്ട്രം ഇൻ്റർ സ്കൂൾ ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ആതിഥേയരായ ഗൈഡൻസ് പബ്ലിക് സ്കൂളും യു.പി വിഭാഗത്തിൽ മേരി മൗണ്ട് സ്കൂൾ കട്ടച്ചിറയും ജേതാക്കളായി...
സമാപന സമ്മേളനം തൊടുപുഴ അൽ അസ്ഹർ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എം.ഡി അഡ്വ.കെ.എം മിജാസ് ഉദ്ഘാടനം ചെയ്തു.വിജയികൾക്കുള്ള ട്രോഫികളും വിതരണം ചെയ്തു. മാനേജർ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ പി.എസ് മുഹമ്മദ് ഷെഫീഖ്, കെ.എ.അൻസാരി,പി.ഇ ഇർഷാദ്,പി.എം അബ്ദുൽ റഹ്മാൻ മൗലവി, സി.ടി മഹേഷ് എന്നിവർ പ്രസംഗിച്ചു
പ്രാദേശികം