പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ അന്തർദേശീയ സെമിനാർ.

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ഐ.ക്യൂ. ഏ.സിയുടെയും ഫാമിലി പീസ് അസോസിയേഷൻ കേരളാ ചാപ്റ്ററിന്റെയും ആഭിമുഖ്യത്തിൽ സമാധാന രൂപീകരണവും കുടുബ മൂല്യങ്ങളു മെന്ന വിഷയത്തിൽ അന്തർദേശീയ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിൽ ഫാമിലി പീസ് അസോസിയേഷൻ ഇന്റർനാഷണൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ക്വോൻഹ്‌യോ കിം മുഖ്യപ്രഭാഷണം നടത്തി. കുടുബങ്ങളുടെ മൂല്യവൽകരണം ഒരു പുതിയ ജനതക്ക് രൂപം നൽകുമെന്ന് അദ്ദേഹം പറഞ്ഞു . ദൈവ വിശ്വാസത്തിലുറച്ച കുടുബങ്ങൾ സമൂഹത്തെ സമാധാനത്തിലേ
ക്കും ഐശ്വര്യത്തിലേക്കും നയിക്കും.

പ്രശസ്ത കൊറിയൻ ചിന്തകനായ ഹ്യൂയാൻ ജിൻ മൂണിന്റെ ഒരു കുടുംബം ദൈവത്തിൻ പരിപാലനയിൽ എന്ന ആശയത്തിന്റെ പ്രചരണാർത്ഥം നടത്തുന്ന ഭാരതപര്യടനത്തിന്റെ ഭാഗമായാണ് ക്വോൻഹ്‌യി യോ കിം അരുവിത്തുറയിൽ എത്തിയത്. കോളേജ് സെമിനാർ ഹാളിൽ നടന്ന സെമിനാറിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ സിബി ജോസഫ് ക്വോൻഹ്‌യോ കിം ന് ഉപഹാരം സമർപ്പിച്ചു. ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ ഫാ. ബിജു  കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ സെമിനാറിൽ സംസാരിച്ചു.