മൗലാനാ മുഹമ്മദ് ഹാമിദ് ഹസ്റത്ത്
ഈരാറ്റുപേട്ട:ഇസ്ലാം സ്ത്രീകൾക്ക് മികച്ച അവസരങ്ങൾ നൽകിയ മതമാണെന്നും ആരാധന,പഠനം,സേവനം, സാമൂഹ്യനിർമ്മിതി തുടങ്ങിയ മേഖലകളിൽ സ്ത്രീകൾക്ക് പലപ്പോഴും പുരുഷന്മാരെക്കാൾ ഉയർന്ന സ്ഥാനം കൈവരിക്കാൻ ഇസ്ലാമിക ചരിത്രത്തിൽ നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മൗലാനാ മുഹമ്മദ് ഹാമിദ് ഹസ്രത്ത് പ്രസ്താവിച്ചു.സാമൂഹ്യ ജീവിതത്തിൽ സുരക്ഷ ഉറപ്പുവരുത്താനാണ്ചില നിയമങ്ങൾ അവർക്ക് പ്രത്യേകമായി വെച്ചിട്ടുള്ളത് എന്നും സ്വത്ത് സംമ്പാദനത്തിലോ വിനിയോഗത്തിലോ യാതൊരുവിധ നിയന്ത്രണങ്ങൾ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈരാറ്റുപേട്ട നടക്കൽ അൽ ജാമിഅത്തുൽ ഫൗസിയയുടെ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഈ അധ്യായന വർഷം ഖുർആൻ മനഃപാഠമാക്കിയ 12 ഹാഫിളുകൾക്ക് അവസാന പാഠഭാഗം അദ്ദേഹം ഓതിക്കൊടുത്തു.ഫൗസിയ ട്രസ്റ്റ് ജനറൽ സെക്രട്ടറി പി എം മുഹമ്മദ് ആരിഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് എക്സിക്യൂട്ടീവ് മെമ്പർ ഹാഫിള് അബ്ദു ശക്കൂർ അൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തി.സയ്യിദ് യാസിർ അറഫാത്ത് ബാഫഖി തങ്ങൾ സമ്മേളന സന്ദേശം നൽകി.ഫൗസിയ സ്ഥാപകൻ ശൈഖുനാ മുഹമ്മദ് ഈസാ മമ്പഇ യുടെ നാമധേയത്തിലുള്ള അക്കാദമിയുടെ ഉദ്ഘാടനം ഭാര്യ ജമീല ബീവി നിർവഹിച്ചു.ഫൗസിയ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് ലോഞ്ചിംഗ് ട്രസ്റ്റ് വൈസ് ചെയർമാൻ ഹാജി കെ ഇ പരീതും കമ്പ്യൂട്ടർ സെന്ററിന്റെ ഉദ്ഘാടനം സ്ഥാപക ട്രഷറർ എം കെ അബ്ദുൽ ഖാദിർ മുളന്താനവും നിർവഹിച്ചു.
അജ്മി ഗ്രൂപ്പ് ചെയർമാൻ ഹാജി കെ കെ അബ്ദുൽ ഖാദിർ ഖുർആൻ മനപാഠമാക്കിയവർക്കും വാർഷിക പരീക്ഷ വിജയികൾക്കും സമ്മാനം വിതരണം ചെയ്തു.മമ്പ ഉൽഹസനാത്ത് ഉലമ കൗൺസിൽ പ്രസിഡൻറ് മുഹമ്മദ് സാലിഹ് മൗലവി,ഹാഷിം ദാറുസ്സലാം,റാഫി എന്നിവർ ആശംസാ പ്രസംഗം നടത്തി.ട്രസ്റ്റ് ചെയർമാൻ ഹാഫിള് മുഹമ്മദ് ഉനൈസ് ഖാസിമി സമാപന പ്രസംഗം നടത്തി. ഹാഷിർ നദ്‌വി സ്വാഗതവും അൻവർ വി ബഷീർ നന്ദിയും പറഞ്ഞു.അൽ ജാമിഅത്തുൽ ഫൗസിയ വാർഷിക ഖത്മുൽ ഖുർആൻ സംഗമം കൊല്ലം ഓക്സ്ഫോർഡ് ഖുർആനിൽ അക്കാഡമി പ്രിൻസിപ്പൽ മൗലാന മുഹമ്മദ്ഹാമിദ് ഹസ്രത്ത് ചെന്നൈ ഉദ്ഘാടനം ചെയ്യുന്നു.ഫൗസിയ ട്രസ്റ്റ് ചെയർമാൻ മുഹമ്മദ് ഉനൈസ് മൗലവി,മുഹമ്മദ് സാലിഹ് മൗലവി,സയ്യദ് യാസിർ അറഫാത്ത് ബാഫഖി തങ്ങൾ കൊല്ലം ,പി എം മുഹമ്മദ് ആരിഫ് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് എക്സിക്യൂട്ടീവ് മെമ്പർ ഹാഫിള് അബ്ദുശ്ശകൂർ ഖാസിമി സമീപം