പ്രാദേശികം

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ ഐസൊലേഷൻ വാർഡിന് തുടക്കം കുറിക്കുന്നു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ ചികിത്സാ സൗകര്യങ്ങൾ  വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഐസൊലേഷൻ വാർഡിന് തുടക്കം കുറിക്കുന്നു. കോവിഡ ചികിത്സക്ക്​ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഐസൊലേഷൻ വാർഡിന്‍റെ നിർമാണോദ്​ഘാടനം വെള്ളിയാഴ്ച  ഉച്ചക്ക്​ 2.30ന് അഡ്വ. സെബാസ്റ്റ്യൻ  കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും.  

ചടങ്ങിൽ മുൻസിപ്പൽ ചെയർപേഴ്സൺ  സുഹ്റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിക്കും. സെബാസ്റ്റ്യൻ  കുളത്തുങ്കൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും അനുവദിച്ച രണ്ടു കോടി രൂപ ഉപയോഗിച്ചാണ്​ നിർമാണം.  ചടങ്ങിൽ മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ.വി.എം മുഹമ്മദ് ഇല്യാസ് മുഖ്യപ്രഭാഷണം നടത്തും.

ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഹ്ല ഫിർദൗസ്, വിവിധ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സുനിത ഇസ്മയിൽ, അൻസർ പുള്ളോലിൽ,  റിയാസ് പ്ലാമൂട്ടിൽ, റിസ്വാന സവാദ്,  വാർഡ് കൗൺസിലർ ലീന ജെയിംസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ,മെഡിക്കൽ ഓഫീസർ  ഡോ.രശ്മി പി. ശശി,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ. എം. എ ഖാദർ ,  വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ കെ.എ മുഹമ്മദ് ഹാഷിം,  അനസ്  നാസർ, പി ആർ ഫൈസൽ, ജെയിംസ് വലിയവീട്ടിൽ, ഹസീബ് വെളിയത്ത്, ഹസീബ് ചായിപറമ്പിൽ,  തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിക്കും.