ഇൻഡ്യ

ഗാസയിൽ ഇസ്രയേലി​ന്റെ വ്യോമാക്രമണം; പത്തുപേർ കൊല്ലപ്പെട്ടു

ഗാസ: ​ഗാസ മുനമ്പിൽ ഇസ്രയേൽ വ്യോമാക്രമണം. ആക്രമണത്തതിൽ പത്തുപേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്ക്. അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന്റെ മേൽക്കൂരയിലാണ് സ്‌ഫോടനം ഉണ്ടായത്. പുലർച്ചെ രണ്ടു മണിക്കായിരുന്നു ആക്രമണം. ജനങ്ങൾ ഉറങ്ങിക്കിടക്കുന്ന സമയമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്..

ഗാസയുടെ വിവിധ ഭാഗങ്ങളില്‍ ആക്രണമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് അംഗങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇസ്രായേൽ വിശദീകരണം.കഴിഞ്ഞ ദിവസം വെസ്റ്റ്ബാങ്കിൽ രണ്ട് പലസ്തീൻ യുവാക്കളെ ഇസ്രായേൽ സൈന്യം വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. സൈന്യം മേഖലയിൽ നടത്തിയ റെയ്ഡിനിടെയാണ് സംഭവം. തൂൽകറമിനടുത്തുള്ള നൂർ ശംസ് അഭയാർത്ഥി ക്യാംപിലാണ് ഇസ്രായേൽ സൈന്യം പരിശോധനയ്ക്കെന്നു പറഞ്ഞ് ആക്രമണം അഴിച്ചുവിട്ടത്. റെയ്ഡിനിടെ യുവാക്കൾക്കുനേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു.