കേരളം

ചരിത്രമെഴുതി ഐഎസ്ആർഒ; 36 ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ എൽവിഎം ത്രീ ഉപയോഗിച്ചുള്ള ആദ്യ വാണിജ്യ ദൗത്യo വിജയകരമായി പൂർത്തിയാക്കി*

ശ്രീഹരിക്കോട്ട: 36 ഉപ​ഗ്രഹങ്ങൾ ഒന്നിച്ച് വിക്ഷേപിച്ച് ചരിത്രമെഴുതി ഐഎസ്ആർഒ. എൽവിഎം ത്രീ ഉപയോഗിച്ചുള്ള ആദ്യ വാണിജ്യ ദൗത്യ വിജയകരമായി പൂർത്തിയാക്കിയാണ് ബഹിരാകാശ വിക്ഷേപണ വിപണിയിൽ ഐഎസ്ആർഒ ചരിത്രമെഴുതിയത്. രാജ്യത്തിന്റെ ദീപാവലി ആഘോഷങ്ങൾക്ക് ശ്രീഹരിക്കോട്ടയിൽ തുടക്കം കുറിച്ചെന്നാണ് വിജയത്തെ വിശേഷിപ്പിച്ച് ഇസ്രൊ ചെയർമാൻ പ്രതികരിച്ചത്.

 

36 ഉപഗ്രങ്ങളും ഭ്രമണപഥത്തിൽ എത്തിച്ചു. ഞായറാഴ്ച പുലർച്ചെ 12.07ന് എൽവിഎം 3 അഞ്ചാം ദൗത്യത്തിനായി പറന്നുയർന്നു. വിക്ഷേപണം കഴിഞ്ഞ് 19.30 മിനുട്ട് കഴിഞ്ഞപ്പോൾ നാല് ഉപഗ്രഹങ്ങൾ പേടകത്തിൽ നിന്ന് വേർപ്പെട്ടു. സെക്കൻഡുകളുടെ മാത്രം വ്യത്യാസത്തിൽ നാല് ഉപഗ്രങ്ങൾ കൂടി ഭ്രമണപഥത്തിൽ.