കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുൻ താരം കെ പ്രശാന്ത് ഇനി ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ താരം. ചെന്നൈയിൻ തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ചെന്നൈയിൻ ഇക്കാര്യം അറിയിച്ചു. 25കാരനായ താരം കഴിഞ്ഞ ദിവസമാണ് ബ്ലാസ്റ്റേഴ്സ് വിട്ടത്.
കഴിഞ്ഞ ആറ് സീസണുകളായി ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള താരമാണ് പ്രശാന്ത്. 2017ൽ ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയ താരം ഐഎസ്എല്ലിൽ 61 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലാണ് താരം ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടിയത്. ഇന്ത്യയുടെ മുൻ അണ്ടർ 14, 16, 20 ടീമുകളിലും പ്രശാന്ത് കളിച്ചിട്ടുണ്ട്. ഐലീഗ് ക്ലബായ ചെന്നൈ സിറ്റിയ്ക്ക് വേണ്ടിയും പ്രശാന്ത് കളിച്ചിരുന്നു.