പ്രാദേശികം

കടുവാമൂഴി സ്കൂൾ പുതിയ ബ്ലോക്ക് ഉദ്ഘാടനം

ഈരാറ്റുപേട്ട:കടുവാമുഴി പി.എം.എസ്.എ സ്കൂൾ വാർഷികവും, പുതിയ ബ്ലോക്ക് ഉൽഘാടനവും ഇന്ന് വെള്ളി വൈകുന്നേരം 5 മണിക്ക് നടക്കും, നാല്പതാം വാർഷികാഘോഷപരിപാടികൾ ആൻ്റോ ആൻ്റണി എം.പി ഉൽഘാടനം ചെയ്യും.
പുതുതായി പണികഴിപ്പിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ബ്ലോക്കിൻ്റെ ഉൽഘാടനവും, ഖുറത്തു ഐൻ പ്രീ - പ്രൈമറി ക്ലാസ്സുകളുടെ ഉൽഘാടനവും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും.നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ സമ്മാനവിതരണം നിർവ്വഹിക്കും.