കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രയ്ക്കുള്ള വിമാന നിരക്ക് വർധനയിൽ ആശങ്കയോടെ തീർത്ഥാടകർ.അപ്രതീക്ഷിത നിരക്ക് വർധനയെ തുടർന്ന് യാത്ര നടത്തനാകുമോ എന്ന ആശങ്കയിലാണ് തീർഥാടകർ.കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പോകുന്നവരെക്കാൾ ഇരട്ടിത്തുകയാണ് നൽകേണ്ടി വരിക. കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ തീർഥാടകർ യാത്ര തിരിക്കുന്നത് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ്.
കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങൾ വഴി പോകുന്നവർക്ക് തുക 86,000 മാണ് നിശ്ചയിച്ചിരിക്കുന്നത് . എന്നാൽ 1,65,000 രൂപയാണ് വിമാനക്കൂലിയായി കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന തീർഥാടകർ നൽകേണ്ടത്. സാധാരണ കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ തീർഥാടകർ തെരഞ്ഞെടുക്കുന്നത് കരിപ്പൂർ വഴിയുള്ള യാത്രയാണ്. 14464 തീർഥാടകരാണ് ഇത്തവണ കരിപ്പൂർ തെരഞ്ഞെടുത്തിരിക്കുന്നത്.