ഈരാറ്റുപേട്ട:കരുണ പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ നേത്യത്വത്തിൽ ഈരാറ്റുപേട്ട നടക്കൽ ഓഡിറ്റോറിയത്തിൽ പാലിയേറ്റിവ് രോഗികളുടെ കുടുംബ സംഗമം നടത്തി.കരുണ ചെയർമാൻ എൻ എ .മുഹമ്മദ് ഹാറുൺ അദ്ധ്യക്ഷത വഹിച്ചു, കോതമംഗലം പീസ് വാലി ഡയറക്ടർ ബോർഡ് അംഗം ഷംസുദ്ദീൻ നദ് വി മുഖ്യ പ്രഭാഷണം നടത്തി ,
നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്ല്യാസ്,തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ്, തലനാട് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ, പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ, പാലിയേറ്റിവ് ജില്ല കൻസോഷ്യം പ്രസിഡന്റ് ഡോ ഡായ് എബ്രാഹം, കൗൺസിലർ എസ് കെ നൗഫൽ, അനസ് പാറയിൽ, കരുണ ഡെവലപ്മെന്റ് കമ്മറ്റി സെക്രട്ടറി ഹാഷിർ നദ് വി, എം ഇ എസ് കോളേജ് പ്രിൻസിപ്പാൾ പ്രഫസർ എ എം റെഷീദ്, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് സാജിദ് നദ് വി, വനിത വിഭാഗം പ്രസിഡന്റ് സക്കീന അഷ്റഫ്, എന്നിവർ സംസാരിച്ചു.കരുണ സെക്രട്ടറി വി പി ഷെരിഫ് സ്വാഗതവും കെ പി ബഷീർ നന്ദിയും പറഞ്ഞു.300 റോളം പേർ പങ്കെടുത്ത കുടുംബ സംഗമത്തിൽ വിവിധ കലാപരിപാടികളും നടന്നു.