ഈരാറ്റുപേട്ട: ജീവകാരുണ്യ മേഖലയിൽ കഴിഞ്ഞ പതിനഞ്ച് വർഷമായി പ്രവർത്തിച്ച് വരുന്ന കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ മൂന്നാമത് ഷീ പാലിയേറ്റീവ് കെയർ വാഹനം നാടിന് സമർപ്പിച്ചു. വാഹനത്തിന്റെ ഫ്ലാഗ് ഓഫ് പാലിയേറ്റിവ് പ്രവർത്തകൻ അൻസാരി നെടുവേലിൽ നിർവ്വഹിച്ചു.
കരുണ ചെയർമാൻ എൻ. എ എം ഹറൂൺ അദ്ധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസി : എ എം എ ഖാദർ, കരുണ വികസന സമിതി സെക്രട്ടറി ഹാഷിർ നദ്‌വി, ഡ്രസ് ബാങ്ക് രക്ഷാതികാരി ഹക്കിം പുതുപ്പറമ്പിൽ, കരുണ വൈസ് ചെയർമാൻ കെ കെ എം സാദിക്ക്, നഗര സഭ കൗൺസിലർ എസ് കെ നൗഫൽ, കരുണ സെകട്ടറി വിപി ഷരീഫ് എന്നിവർ സംസാരിച്ചു.
ഒരു ട്രാവലർ അംബുലൻസും മൂന്ന് ചെറിയ അംബുലൻസുമാണ് നിലവിൽ കാരുണയുടെതായി സർവ്വീസ് നടത്തുന്നത്.
ഈരാറ്റുപേട്ട നഗരസഭയിലും പരിസര പ്രദേശത്തെ അഞ്ച് പഞ്ചായത്തുകളിലും പരിശീലനം നേടിയ വനിത വളണ്ടിയർമാരുടെ സേവനവും ഇനി ലഭിക്കും .
പ്രാദേശികം