ഈരാറ്റുപേട്ട: വാടക വീട്ടിൽ താമസിച്ച് കൊണ്ടിരിക്കെ പിതാവ് ഉപേക്ഷിച്ച് പോവുകയും അർബുദ രോഗത്തിന് കീഴ്പെട്ട് മാതാവ് മരണപെടുകയും ചെയ്ത ആദ്യത്തിനും അക്ഷരക്കും വേണ്ടി പ്രദേശവാസികളുടെ കൂട്ടായ്മയിൽ പണി പൂർത്തിയാക്കിയ കാരുണ്യ ഭവനം തുറന്ന് നൽകി.
വെള്ളിയാഴ്ച രാവിലെ കാരുണ്യഭവനത്തിൽ നടന്ന ചടങ്ങിൽ മസ്ജിദുൽ ഈമാൻ ചീഫ് ഇമാം അൽ ഹാഫിസ് മുഹമ്മദ് സാബിത്ത് മൗലവി മുത്ത ക്ഷി രത്നമ്മക്കും രണ്ട് മക്കൾക്കും വേണ്ടി
ഭവനം തുറന്ന് നൽകിയത്.വൈകുന്നേരം അഞ്ച് മണിക്ക് നടത്തിയ സാംസ്കാരിക പൊതുയോഗം പുത്തൻ പള്ളി ചീഫ് ഇമാം കെ എ നെദീർ മൗലവി ഉദ്ഘാടനം ചെയ്തു. സമസൃഷ്ടി സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ്
ഒരു നാട് ഒന്നിച്ച് നിന്ന് നടത്തിയതെന്ന് അദ്ധേഹം പറഞ്ഞു. കാരുണ്യത്തിന്റെ കൊട്ടരാമാണ് പണി കഴിപ്പിച്ചതെന്നും തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു.
രക്ഷാധികാരി കെ എ മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു.ട്രഷറർ യുസഫ് ഹിബ റിപ്പോർട്ട് അവതരിപ്പിച്ചു.വാർഡ് കൗൺസിലർ സുനിൽ കുമാർ,കാരക്കാട് സ്കൂൾ സെയ്ദ് കുട്ടി വെള്ളൂപറമ്പിൽ,
പരികൊച്ച് വെള്ളൂപറമ്പിൽ,സി ജി ശശികുമാർ,പി ഇ മുഹമ്മദ് സക്കീർ, നഗരസഭ കൗൺസിലർനൗഫിയ ഇസ്മായിൽ,എൻ കെ മുഹമ്മദ് സാലി ,അജ്മി അബ്ദുൽ ഖാദർ,അഫ്സാർ പുള്ളോലിൽ ,എ എം എ ഖാദർ , പി എ ഹാഷിം നിസാർ മൗലവി ,റഹീം മൗലവി സി പി ബാസിത് ,അബൂബക്കർ സിദ്ദീഖ് മൗലവി ,സി കെ സലീം ,ജിജി തുമ്പാലശ്ശേരി, സക്കീർ കറു കാഞ്ചേരി,നിസാർ കൊടിത്തോട്ടം
അനസ് പീടിയേക്കൽ, എന്നിവർ പങ്കെടുത്തു.ജനറൽ കൺവീനർ ഫൈസൽ വെട്ടിയാം പ്ലാക്കൽ സ്വാഗതവും എസ് സുലൈമാൻ നന്ദിയും പറഞ്ഞു.