ജനറൽ

ബോക്സ് ഓഫീസ് ട്രെന്റിങ്ങിൽ ഒന്നാമത്, കത്തിക്കയറി കണ്ണൂർ സ്‌ക്വാഡ്; 'പടത്തലവൻ' അങ്ങ് വിദേശത്ത്

ന്നിലെ നടനെ എന്നും പുതുക്കി കൊണ്ടിരിക്കുന്ന താരമാണ് മെ​ഗാസ്റ്റാർ മമ്മൂട്ടി. കാലങ്ങൾ മാറുന്നതിനനുസരിച്ച് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിൽ ഉണ്ടാകുന്ന വ്യത്യസ്ത മലയാളികളെ ഒന്നാകെ അമ്പരപ്പിക്കുകയാണ്. മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തി കസറിയ ഒട്ടനവധി സിനിമകൾ മലയാളത്തിൽ ഉണ്ട്. അക്കൂട്ടത്തിലേക്ക് പുതിയൊരു ആള് കൂടി എത്തിയിരിക്കുകയാണ് 'ജോർജ് മാർട്ടിൻ'. കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിൽ ഈ കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ, അത് അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു ബെസ്റ്റായി മാറി. 

ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച് കണ്ണൂർ സ്ക്വാഡ് പ്രദർശനം തുടരുമ്പോൾ, ദുബായിൽ അവധി ആഘോഷിക്കുകയാണ് മമ്മൂട്ടി. ഇവിടെ നിന്നുമുള്ള ഫോട്ടോകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മമ്മൂട്ടിയുടെ അടുത്ത സുഹൃത്തും വിദേശ സിനിമാ വിതരണക്കാരനുമായ സമദ് ആണ് ഫോട്ടോകൾ പങ്കുവച്ചിരിക്കുന്നത്. ഫ്ലോറല്‍ പ്രിന്‍റഡ് ഷർട്ടും കൂളിം​ഗ് ​​ഗ്ലാസും ധരിച്ചിരിക്കുന്ന മമ്മൂട്ടിയെ ഫോട്ടോയിൽ കാണാം.