ജനറൽ

ഉച്ചയൂണിനൊരുക്കാം കിടിലൻ കിച്ചടി

ഇന്നത്തെ ഉച്ചയൂണിനൊപ്പം ഒരടിപൊളി കിച്ചടി ആയാലോ? കിച്ചടി എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

1. ചെറുപയർപരിപ്പ് – അരക്കപ്പ്

2. അരി – അരക്കപ്പ്

3. മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

കുരുമുളക് – ഒരുചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4. നെയ്യ് – രണ്ടു വലിയ സ്പൂൺ

5. കായംപൊടി – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ആദ്യം പരിപ്പും അരിയും ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ശേഷം കുതിർത്ത മിശ്രിതം ഊറ്റിയെടുത്ത് മൂന്നു കപ്പ് വെള്ളം ചേർത്ത് പ്രഷർകുക്കറിലാക്കി  മഞ്ഞൾപ്പൊടി ചേർത്തു തിളപ്പിക്കണം. കുക്കർ അടച്ച് ഇടത്തരം തീയിൽ വേവിക്കുക. നാലഞ്ചു വിസിൽ വന്ന ശേഷം തീ അണയ്ക്കണം.  പ്രഷർ പോയ ശേഷം വിളമ്പാനുള്ള പാത്രത്തിലാക്കുക. പാനിൽ നെയ്യ് ചൂടാക്കി കായം ചേർത്ത് മൂപ്പിച്ച് കിച്ചടിയിൽ ഒഴിക്കുക. ഊണിനൊപ്പം കഴിക്കൂ.. നിങ്ങൾക്കിഷ്ടപ്പെടും.