ഈരാറ്റുപേട്ട : കേരളത്തിന്റെ കെഎം മാണി കാർഷിക ഉർജ്ജ് ജലസേച്ചന പദ്ധതി ഉടൻ ആരംഭിക്കുമെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കേരളത്തിന്റെ കാർഷിക മേഖലയിൽ വൻ വളർച്ച ഉണ്ടാക്കുന്നതിനായി സർക്കാർ രൂപീകരിച്ച പുതിയ പദ്ധതിയാണിത് .രണ്ടാം ഇടത് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് എൽഡിഎഫ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ടയിൽ ബഹുജന റാലിയും പൊതു സമ്മേളനവും ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതി നടത്തുവാനാവിശ്യമായ എല്ലാം പ്രവർത്തനങ്ങളും അവസാന ഘട്ടത്തിലാണെന്നും,ഈ സർക്കാർ അധികാരത്തിലേറിയത്തിന് ശേഷം പതിനേഴു ലക്ഷം ഗ്രാമീണ കുടുബംഗാളിൽ കുടിവെള്ള സൗകര്യം നൽകി. പ്രളയവും പേമാരിയും സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ചെറുതായിട്ട് പിനോട്ടടിചെങ്കിലും ഇപ്പോൾ സമസ്ത മേഖലയിലും സർക്കാർ വികസനമെത്തിക്കുനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശികം