ലോകത്തിൽ ഏറ്റവും കൂടുതൽ കഴിക്കുന്ന ഇറച്ചികളിലൊന്നാണ് താറാവ് ഇറച്ചി. ഭക്ഷണത്തിനു മാത്രമല്ല ചില മരുന്നുകളിലും സൗന്ദര്യവർദ്ധകവസ്തുക്കളിലും ചേരുവയായും താറാവ് ഇറച്ചിയിൽ നിന്നും വേർതിരിക്കുന്ന നെയ്യ് ഉപയോഗിക്കുന്നു. താറാവ് ഇറച്ചി ഇഷ്ടമുള്ള പലരെയും അലട്ടുന്ന ഒന്നാണ് നല്ല താറാവ് ഇറച്ചി കിട്ടാത്ത അവസ്ഥ. അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ താറാവ് ഇറച്ചി നമുക്ക് തിരിച്ചറിയാവുന്നതേ ഉള്ളൂ.
1.താറാവ് ഇറച്ചി വാങ്ങിക്കുമ്പോൾ ആദ്യംഅത് മണത്തു നോക്കുക. എന്നിട്ട് വാങ്ങിക്കുക. പുളിച്ച ഒരു ദുർഗന്ധം തോന്നുകയാണെങ്കിൽ വാങ്ങിക്കരുത്.
2-കൈ കൊണ്ട് താറാവ് ഇറച്ചിതൊട്ടു നോക്കുക. വഴുവഴുപ്പ് തോന്നുകയാണെങ്കിൽ ഓർക്കുക അത് പഴക്കമുള്ളതാണ്.3-താറാവ് ഇറച്ചി വാങ്ങിക്കുമ്പോൾ അതിന്റെ നിറം ശ്രദ്ധിക്കുക.
താറാവ് ഇറച്ചി ചെറിയ ചുവപ്പോടു കൂടിയ പിങ്ക് നിറത്തിലായിരിക്കും. എന്നാൽ പച്ച നിറവും ചാര നിറവുമുള്ള താറാവ് ഇറച്ചി വിപണിയിൽ കാണാം. അത് വാങ്ങിക്കരുത്. പഴക്കം ചെന്നതാണെന്ന് തിരിച്ചറിയുക.
4-താറാവ് ഇറച്ചി വാങ്ങി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പാകം ചെയ്ത് കഴിക്കുക. അല്ലാതെ ഇത് റഫ്രിജറേറ്ററിൽ വെച്ച് കുറേ നാൾ കഴിക്കാമെന്ന് വിചാരിക്കരുത്.