കേരളം

പുകയില്‍ മൂടി കൊച്ചി

എറണാകുളം ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിലുണ്ടായ പുകയില്‍ പുകഞ്ഞ് കൊച്ചിയും പരിസര പ്രദേശങ്ങളും. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി, തൃപ്പൂണിത്തുറയില്‍ നിന്ന് നാല് അഗ്‌നിശമന യൂണിറ്റുകള്‍ എത്തിയെങ്കിലും തീയണയ്ക്കാനായില്ല. തുടര്‍ന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് എട്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തില്‍ ആളപായമോ നാശനഷ്ടമോ ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശക്തമായ കാറ്റാണ് തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുന്നത്.