ഇൻഡ്യ

കൊവിഡ് കേസുകൾ വർധിക്കുന്നു; രാജ്യത്തെ ആശുപത്രികളിൽ ഇന്നും മോക് ഡ്രില്ലുകൾ

കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ആശുപത്രികളിൽ മോക് ഡ്രില്ലുകൾ ഇന്നും നടക്കും. അടിയന്തര സാഹചര്യം നേരിടാനുള്ള ക്ഷമത ഉറപ്പ് വരുത്തുന്നതിനാണ് മോക് ഡ്രില്ലുകൾ സംഘടിപ്പിക്കുന്നത്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസം മോക് ഡ്രില്ലുകൾ സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് മോക് ഡ്രിൽ.
അതേ സമയം, കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, പരിശോധനകൾ വർദ്ധിപ്പിക്കണമെന്ന് കോവിഡ് ടാസ്ക് ഫോഴ്സ് ശുപാർശ ചെയ്തു. ഹോട് സ്പോട്ടുകളും ക്ലസ്റ്ററുകളും കണ്ടെത്തണമെന്നും ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ചു.