പ്രാദേശികം

കെ സ്മാർട്ടിലൂടെയുള്ള ഈരാറ്റുപേട്ട നഗരസഭയിലെ ആദ്യ ബിൽഡിംഗ് പെർമിറ്റ് ലഭിച്ചു.

കെ സ്മാർട്ടിലൂടെയുള്ള ഈരാറ്റുപേട്ട നഗരസഭയിലെ ആദ്യ ബിൽഡിംഗ് പെർമിറ്റ് നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുഹറ അബ്ദുൽ ഖാദർ ലൈസൻസി ഫസൽ ഫരീദിന് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, കൗൺസിലർ മാരായ സുനിൽകുമാർ ഉദ്യോഗസ്ഥരെ പ്രതിനിധികരിച്ചു കൊണ്ട് സെക്രട്ടറി, ഓവർസീയർ
എന്നിവരും ലെൻസ് സംസ്ഥാന സെക്രട്ടറിയും കെ സ്മാർട്ട് ഫക്കൽറ്റിയുമായ പി എം സനൽകുമാർ, ജില്ലാ സമിതി അംഗം ജോർജ് ലാൽ എബ്രഹാം, യൂണിറ്റ് പ്രസിഡണ്ട് അനിത നാരായണൻ,യൂണിറ്റ് സെക്രട്ടറി റാഷിദ് പരിക്കുട്ടി, സിയാദ് പി എ മാഹിൻ കെ എ,  ഹാരിസ് എം എ, സുഹൈൽ വി കെ., നാഫി പി.എ.
എന്നിവർ പങ്കെടുത്തു.