കോട്ടയം

ബഡ്ജറ്റ് ടൂറിസം സെൽ: മലക്കപ്പാറ, മലയാറ്റൂർ തീർത്ഥാടന യാത്രകൾക്ക് ബുക്ക് ചെയ്യാം

ഈരാറ്റുപേട്ട: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിൻ്റെ നേതൃത്വത്തിൽ ഏപ്രിൽ 17 വ്യാഴാഴ്ച രാത്രി 9 മണിക്ക് ഈരാറ്റുപേട്ടയിൽ നിന്നും മലയാറ്റൂരിലേക്ക് തീർഥാടന യാത്ര പുറപ്പെടുന്നു. ഒറ്റക്കും സംഘമായും സ്വകാര്യ വാഹനങ്ങളിൽ മലയാറ്റൂർ തീർത്ഥാടനത്തിന് പോകുന്നവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് പാർക്കിംഗും യാത്രാക്ലേശങ്ങളും. എന്നാൽ കെ.എസ്.ആർ.ടി.സിയിൽ ബുക്ക് ചെയ്തു യാത്ര ചെയ്യുന്നതുവഴി ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് അധികൃതർ പറഞ്ഞു.

കൂടാതെ ഏപ്രിൽ 15 നു ചൊവ്വാഴ്ച്ച അതിരപ്പള്ളി, വാഴച്ചാൽ, അപ്പർ ഷോളയർ, തുമ്പോർമൂഴി ഡാം എന്നീ സ്ഥലങ്ങൾ ഉൾപ്പെടുത്തി മലക്കപ്പാറയിലേക്ക് ഒരു ഉല്ലാസയാത്രയും ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ഒരുക്കിയിട്ടുണ്ട്.

ബസ് ചാർജ് ഒരാൾക്ക്: മലക്കപ്പാറ :- 880 /-, മലയാറ്റൂർ :- 410 /- എന്നിങ്ങനെയാണ്.കൂടുതൽ വിവരങ്ങൾക്ക് 9447154263 (സാജു. പി.എസ്), 97456 53467 (സരിതമോൾ. ടി. എസ്), എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.