ഈരാറ്റുപേട്ട: യാത്രാക്ഷീണവും ബോറടിയും മാറ്റാൻ യാത്രക്കാർക്ക് വായനക്കായി അൽ മനാർ സ്കൂൾ വക മിനി ലൈബ്രറിക്ക് തുടക്കം കുറിച്ചു. സ്കൂൾ വിദ്യർത്ഥികൾ വായനാ ദിനം മുതൽ
കെ എസ് ആർ ടി ബസ്റ്റാൻന്റിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ബാല്യകാലസഖി, ആടുജീവിതം തുടങ്ങിയ കൃതികളുടെ നിരൂപണം നടത്തുകയും ഇതോടനുബന്ധിച്ച് മത്സരം നടത്തുകയും ഉണ്ടായി.
വിദ്യാർത്ഥികൾ നടത്തിയ പരിപാടിയിൽ യാത്രക്കാരും പങ്ക് ചേർന്നു.ഇതേ തുടർന്നാണ് യാത്ര കാർക്ക് വേണ്ടി ചെറിയ ലൈബ്രറി ആരംഭിക്കാൻ തീരുമാനിച്ചത്.
പ്രിൻസിപ്പൽ സുഹൈൽ ഫരീദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ മിനി അജയ്, കെഎസ്ആർടിസി കൺട്രോളിങ് ഓഫീസർ മാത്തുക്കുട്ടി, സ്കൂൾ മാനേജ് മെന്റ് അംഗം വി എ ഹസീബ്, പി റ്റി എ പ്രസിഡന്റ് അൻവർ അലിയാർ,മദർ പി റ്റി എ പ്രസിഡന്റ് റസീന ജാഫർ വിദ്യാർത്ഥികളായ ആദിൽ ഷെരീഫ്, നെഹ്റിൻ ഷെമീർഎന്നിവർ പങ്കെടുത്തു.