കോട്ടയം

ഈരാറ്റുപേട്ട കെ എസ് ആർ ടി സി ഡിപ്പോ സംഘടിപ്പിക്കുന്ന ചതുരംഗപ്പാറ ഉല്ലാസയാത്ര ; നവംബർ 3 ന്

ഈരാറ്റുപേട്ട:ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട കെ എസ് ആർ ടി സി ഡിപ്പോ നവംബർ 3 ന് ചതുരംഗപ്പാറയിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു.കുറഞ്ഞ ബഡ്ജറ്റിൽ കല്ലാർകുട്ടി ഡാം, എസ്‌എൽ പുരം വാട്ടർ ഫാൾസ്, പൊന്മുടി ഡാം,കള്ളിമാലി വ്യൂ പോയിന്റ്, പൂപ്പാറ, ചതുരംഗപ്പാറ ആനയിറങ്കൽ ഗ്യാപ്പ് റോഡ് എന്നിവടങ്ങളിലൂടെ ആനവണ്ടിയിൽ ഒരു യാത്രപോകാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല അവസരമാണ്.കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ബന്ധപ്പെടുക Mob : 9745653467 ,9656850555.