കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളികളുടെ ഉടമസ്ഥതയിലുള്ള ലേബര്‍ ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 40 കവിഞ്ഞതായി റിപോര്‍ട്ട്. ( At least 40 people killed in fire in southern Kuwait ) മരിച്ചവരില്‍ മലയാളികള്‍ അടക്കം 4 ഇന്ത്യക്കാരും ഉള്‍പ്പെടുന്നതായാണ് റിപോര്‍ട്ട്. 35 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
മംഗഫ് ബ്ലോക്ക് നാലിലെ മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയുടെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ നാലുമണിക്ക് ആരംഭിച്ച തീ കെട്ടിടത്തില്‍ ആളിപടരുകയായിരുന്നു. മലയാളികള്‍ അടക്കം ഒട്ടേറെ പേരാണ് ക്യാമ്പില്‍ താമസിക്കുന്നത്.
തീ പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയവര്‍ക്കും പുക ശ്വസിച്ചവര്‍ക്കുമാണ് ഗുരുതര പരിക്കേറ്റത്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്.പരിക്കേറ്റവരെ ആവശ്യമായ എല്ലാ ചികില്‍സകളും നല്‍കാന്‍ ആശുപത്രികള്‍ക്കും മെഡിക്കല്‍ സംഘത്തിനും നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികള്‍ ആരോഗ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ആവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കുന്നതിനും മികച്ച ചികിത്സാ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും രാജ്യത്തെ ബന്ധപ്പെട്ട ആശുപത്രികളുമായും അധികാരികളുമായും ഏകോപിച്ച് പ്രവര്‍ത്തിക്കുന്നതായും മന്ത്രാലയം അറിയിച്ചു.