കോട്ടയം

കോട്ടയത്ത് നിർമാണ ജോലിക്കിടെ മണ്ണിടിഞ്ഞ് അപകടം; ഇതര സംസ്ഥാന തൊഴിലാളി മണ്ണിനടിയിൽ, രക്ഷാപ്രവർത്തനം തുടരുന്നു

കോട്ടയം: മറിയപ്പള്ളിയിൽ വീടിനു സമീപത്തെ മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങി. മറിയപ്പള്ളി പൊൻകുന്നത്തുകാവ് ക്ഷേത്രത്തിനു സമീപത്തെ വീടിനു പിന്നിലാണ് അപകടം ഉണ്ടായിരിക്കുന്നത്.

ഇന്ന് രാവിലെ 10 മണിയോടെയാണ് മതിലിന്റെ അറ്റകുറ്റപണികൾക്കായി ഇതര സംസ്ഥാന തൊഴിലാളി എത്തിയത്. ഇതിനിടെ മതിലിടിഞ്ഞ് ഇയാൾ മണ്ണിനടിയിൽ കുടുങ്ങുകയായിരുന്നു. സംഭവം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇയാൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്.

ktm 4