ഈരാറ്റുപേട്ട; കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എംപി, എം എൽ എ മാരും ഡൽഹിയിൽ നടത്തിയ പ്രതിഷേധ ധർണ്ണക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ടും
എൽ.ഡി.എഫ് നേതൃത്വത്തിൽ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സദസ്സ് ഇൻഡ്യൻ നാഷണൽ ലീഗ് ജില്ലാ സെക്രട്ടറി റഫീഖ് പട്ടരുപറമ്പിൽ ഉൽഘാടനം ചെയ്തു. ഫൈസൽ പി. ആർ.അദ്ധ്യഷത വഹിച്ചു.
യോഗത്തിൽ അഭിവാദ്യം അർപ്പിച്ച് സഖാവ്.ജോയി ജോർജ്,
സഖാവ്.എം.ജി.ശേഖരൻ , സഖാവ്.മുജീബ് ഇ. കെ, സഖാവ്. നൗഷാദ് കെ.ഐ ,അഡ്വ. ജയിംസ് വലിയവീട്ടിൽ,അക്ബർ നൗഷാദ്. ഷനീർ മഠത്തിൽ, പി.പി.എം. നൗഷാദ്, കബീർ കീഴേടം എന്നിവർ സംസാരിച്ചു