കേരളം

ലീഗ് സസ്പെന്‍ഡ് ചെയ്ത കെഎസ് ഹംസയുടെ നേതൃത്വത്തില്‍ ലീഗ് വിമത യോഗം; പങ്കെടുത്ത് മുഈന്‍ അലി തങ്ങള്‍

മുസ്ലീം ലീഗ് വിമതരുടെ യോഗത്തില്‍ പങ്കെടുത്ത് ഹൈദരലി തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങള്‍. ലീഗ് സസ്പെന്‍ഡ് ചെയ്ത കെ എസ് ഹംസയുടെ നേതൃത്വത്തിലാണ് പരിപാടി. ഹൈദരലി തങ്ങള്‍ ഫൗണ്ടേഷന്‍ രൂപീകരണം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.

കോഴിക്കോട് വെച്ചായിരുന്നു യോഗം. ലീഗ് ജില്ലാ നേതാക്കളും എംഎസ്എഫ് ഭാരവാഹികളും പരിപാടിയില്‍ പങ്കെടുത്തെന്നാണ് വിവരം. നടപടി നേരിട്ട ലത്തീഫ് തുറയൂര്‍, പിപി ഷൈജല്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

ചാരിറ്റി പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും നടത്താനാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സ്മാരക ഫൗണ്ടേഷന്‍ രൂപികരിക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം.