പ്രാദേശികം

മദ്രസാ ഫെസ്റ്റിൽ മിഫ്താഹ് മദ്രസാ ഒന്നാമത്.

ഈരാറ്റുപേട്ട. ദക്ഷിണ കേരള ലജനത്തുൽ മുഅല്ലിമീൻ ഈരാറ്റുപേട്ട മേഖല മദ്രസ കലോത്സവം കാരക്കാട് യു .പി സ്കൂളിൽ നടത്തിയ മേഖലാതല മത്സരത്തിൽ 82 പോയിന്റോടു കൂടി ഒന്നാം സ്ഥാനം മിഫ്താഹുൽ ഉലൂം മദ്രസ അറഫാ കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്ത പ്രതിഭകളെ മദ്രസ പിടിഎ കമ്മിറ്റിയും പുത്തൻപള്ളി ഭരണ സമിതിയും അനുമോദിച്ചു  

യോഗത്തിൽ ഹെഡ്മാസ്റ്റർ  അബ്ദുല്ല മൗലവി അധ്യക്ഷത വഹിച്ചു . അനുമോദന ചടങ്ങിൽ പള്ളി പ്രസിഡണ്ട് അബ്ബാസ് കണ്ടെത്തിൽ അധ്യാപകരായ ഷാഹുൽ മൗലവി ,മുഹമ്മദ് മൗലവി ,അർഷദ് മൗലവി ,അബ്ദു റഹ്മാൻ മൗലവി ,അബ്ദുറഊഫ് മൗലവി ,അൻസർ മൗലവി എന്നിവർ സംസാരിച്ചു,