മദ്രസ്സകള്‍ അടച്ച് പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം ദുരുദ്ദേശപരവും കാലങ്ങളായി സംഘ്പരിവാര്‍ ഉയര്‍ത്തുന്ന ആരോപണങ്ങളുടെ പ്രതിഫലനവുമാണ് സാമൂഹികമായി പിന്നോക്കം നില്‍ക്കുകയും വിദ്യാഭ്യാസ അവസരങ്ങള്‍ അപ്രാപ്യമാവുകയും ചെയ്യുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസവും ഭാവി സുരക്ഷയും ഉറപ്പുനല്‍കുന്ന മദ്രസ്സകള്‍ അടച്ചു പൂട്ടാന്‍ ഉത്തരവിറക്കുന്നതിലൂടെ ഒരു സമുദായത്തിലെ ഭാവി തലമുറയെ തെരുവില്‍ തള്ളാനാണ് ഭരണകൂടം ശ്രമിക്കുന്നത്. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് നേരെ കാലങ്ങളായി സംഘ്പരിവാര്‍ പടച്ചുണ്ടാക്കുന്ന അപവാദങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടത്തിപ്പുകാരായി മാറരുത്. മദ്രസ്സകള്‍ തീവ്രവാദ കേന്ദ്രങ്ങളാണെന്ന പഴയ പല്ലവികള്‍ അംഗീകരിക്കപ്പെടാതെ വരുന്പോഴാണ് വിദ്യാഭ്യാസ നിലവാരം പറഞ്ഞ് പുതിയ തിട്ടൂരം അവതരിപ്പിക്കുന്നത്
വഖഫ് ഭേദഗതി നിയമത്തിലൂടെ മുസ്ലിം സമുദായത്തില്‍ നിന്ന് കോടിക്കണക്കിന് ഭൂസ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിന് പിന്നാലെയാണ് മദ്രസ്സകള്‍ അടച്ചു പൂട്ടാനുള്ള പുതിയ ഉത്തരവ് വന്നിട്ടുള്ളത് എന്നത് ഗൗരവത്തിലെടുക്കുകയും മതേതര ജനാധിപത്യ കക്ഷികള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണമെന്നും സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു
നിഷാദ് നടയ്ക്കൽ അധ്യക്ഷത വഹിച്ചുസംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ എം എസ് നൗഷാദ് ഉത്ഘാടനം ചെയ്യുതു ഹാജി എം എഅക്ബർ ഒഎ സക്കരിയപികെ അൻസിംസക്കീർ കളത്തിൽതുടങ്ങിയവർ സംസാരിച്ചു