ജനറൽ

മഹാറാണി': പ്രണയദിനത്തില്‍ പുതിയ പോസ്റ്റര്‍

എസ്.ബി ഫിലിംസിന്‍റെ ബാനറിലാണ് മഹാറാണി ഒരുങ്ങുന്നത്. സുജിത്ത് ബാലനാണ് നിര്‍മ്മാതാവ്.

കൊച്ചി: ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, ബാലു വര്‍ഗീസ് എന്നിങ്ങനെ വലിയ താരനിരയെ അണിനിരത്തി ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാറാണി. രതീഷ് രവിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എഴുതുന്നത്. ചിത്രത്തിന്‍റെ രണ്ടാം പോസ്റ്റര്‍ പ്രണയ ദിനത്തില്‍ പുറത്തിറക്കി. 

ഈ പ്രണയദിനത്തിൽ പ്രണയത്തിൻറെ കഥ കൂടി പറയുന്ന മഹാറാണിയുടെ രണ്ടാമത്തെ പോസ്റ്റർ എൻറെ പ്രിയപ്പെട്ട പ്രേക്ഷകർക്കു മുന്നിൽ സമർപ്പിക്കുന്നു .മലയാള സിനിമയിലെ മികച്ച അഭിനയ പ്രതിഭകൾ അണിനിരക്കുന്ന പൊട്ടിച്ചിരിയുടെ മഹാറാണി എന്നാണ് പോസ്റ്റര്‍ പങ്കുവച്ച് ജി.മാര്‍ത്താണ്ഡന്‍  ഫേസ്ബുക്കില്‍ കുറിച്ചത്. 

എസ്.ബി ഫിലിംസിന്‍റെ ബാനറിലാണ് മഹാറാണി ഒരുങ്ങുന്നത്. സുജിത്ത് ബാലനാണ് നിര്‍മ്മാതാവ്. എംഎം ബാദുഷ ചിത്രത്തിന്‍റെ സഹനിര്‍മ്മാതാവാണ്. ലോകനാഥ് ആണ് ഛായഗ്രഹണം. 

മുരുകന്‍ കാട്ടാക്കടയുടെയും, അന്‍വര്‍ അലിയുടെയും, രാജീവ് ആലുങ്കലിന്റെയും വരികള്‍ക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. ഹരിശ്രീ അശോകന്‍ ജോണി ആന്റണി, ജാഫര്‍ ഇടുക്കി, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍ എന്നിവരും മഹാറാണിയില്‍ അഭിനയിക്കുന്നുണ്ട്.