റോഷാക്ക് എന്ന സൂപ്പർഹിറ്റിന് ശേഷം പ്രേക്ഷകർ ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് ജിയോ ബേബി സംവിധാനം ചെയ്യുന്ന 'കാതൽ ദി കോർ'. ജ്യോതികയും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രീകരണത്തിന്റെ ഭാഗമായി മമ്മൂട്ടി ഫാൻസ് ക്ലബ് പങ്കുവെച്ച പോസ്റ്ററാണ് ശ്രദ്ധ നേടുന്നത്. മാത്യു ദേവസി എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഫ്ലക്സ് ബോർഡിന്റ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. തീക്കോയി ഗ്രാമ പഞ്ചയാത്ത് 3-ാം വാർഡ് ഇടത് സ്ഥാനാർത്ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നാണ് ഫ്ലക്സ് ബോർഡിൽ എഴുതിയിരിക്കുന്നത്.
ജിയോ ബേബിക്കൊപ്പം മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നതോടെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടേയും ആദ്യ ചിത്രം 'നെയ്മർ' റിലീസിന് ഒരുങ്ങുകയാണ്. സലു കെ തോമസ് ആണ് ഛായാഗ്രഹണം. ഫ്രാൻസിസ് ലൂയിസ് എഡിറ്റിംഗ് നിർവഹിക്കുന്നു. ഈ ആഴ്ച അവസാനം എറണാകുളത്ത് ആദ്യ ഷെഡ്യൂൾ ഷൂട്ടിംഗ് ആരംഭിച്ച കാതൽ ദി കോറിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദ്നി എന്നിവരും കഥാപാത്രങ്ങളാണ്.
ജനറൽ