മാമുക്കോയ, ശ്രീധരന്‍ ആശാരി എന്ന വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഉരു’നാളെ തീയേറ്ററുകളില്‍ എത്തും. ബേപ്പൂരിലെ ഉരു നിര്‍മ്മാണവുമായി ബന്ധപ്പെട്ട കഥ പറയുന്ന സിനിമയുടെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ എം അഷ്റഫ് ആണ്.ബേപ്പൂരിലെ ഉരു നിര്‍മ്മാണം പശ്ചാത്തലമാക്കിയ സിനിമയില്‍ പ്രവാസികളുടെ മടക്കവും പ്രമേയമാണ്. ശ്രീധരന്‍ ആശാരി എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് സിനിമയില്‍ മാമുക്കോയ അവതരിപ്പിക്കുന്നത്. തിങ്കളാഴ്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ കെ യു മനോജും മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു.
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ എം അഷ്റഫ് ആണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ഉരുവിനും സിനിമയില്‍ മുഖ്യസ്ഥാനം ഉണ്ടെന്ന് സംവിധായകന്‍ ഇ എം അഷറഫ് പറഞ്ഞു.മഞ്ജു പത്രോസ്, രാജേന്ദ്രന്‍ തായാട്ട്, അനില്‍ ബേബി തുടങ്ങിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മന്‍സൂര്‍ പള്ളൂരാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. പ്രഭാവര്‍മ്മയുടെ ഗാനങ്ങള്‍ക്ക് കമല്‍ പ്രശാന്ത് ആണ് ഈണം നല്‍കിയത്.