മാമ്പഴവും മാതളനാരങ്ങയും കൊണ്ട് ആരോഗ്യകരമായ ഒരടിപൊളി സ്മൂത്തി ആയാലോ? എങ്ങനെ തയാറാക്കാമെന്നുനോക്കാം.
ആവശ്യമായ ചേരുവകൾ
മാമ്പഴം 2 എണ്ണം
മാതളം 1 ബൗൾ
പാൽ 1 കപ്പ്
തണുത്ത വെള്ളം 1 കപ്പ്
ആൽമണ്ട് ഒരു പിടി
ഫ്ളാക്സ് സീഡ് 1 ടീസ്പൂൺ
പുതിന ഇല ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ബൗളിൽ മാമ്പഴത്തിന്റെ പൾപ്പ്, മാതളനാരങ്ങ, പാൽ, വെള്ളം, തേൻ എന്നിവ ഒന്നിച്ച് യോജിപ്പിക്കണം. ശേഷം ആൽമണ്ടും ഫ്ളാക്സ് സീഡും യോജിപ്പിച്ച് ഒരു മിക്സിയിൽ അടിച്ചെടുക്കുക. ശേഷം സ്മൂത്തിക്ക് മുകളിൽ ആവശ്യമെങ്കിൽ പുതിനയിലയും ഐസ് ക്യൂബുകളും ചേർത്ത് വിളമ്പാം.