മണിയാറംകുടി: സ്‌നേഹത്തിന്റെയും, സഹിഷ്ണുതയുടെയും മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മണിയാറംകുടി മുഹിയിദ്ധീന്‍ ജുമുഅ മസ്ജിദില്‍ പ്രവാചക പ്രകീര്‍ത്തന സദസും പൊതുസമ്മേളനവും നടക്കും. ഈമാസം 30 ന് വൈകുന്നേരം 3 ന് ജമാഅത്ത് നബിദിന സന്ദേശ വാഹന റാലി നടക്കും. ഒക്ടോബര്‍ 6ന് വൈകുന്നേരം കൊല്ലം ഖാദിസിയ്യ ഇഖ്വാന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ബുര്‍ദ ആസ്വാദനവും, പ്രവാചക പ്രകീര്‍ത്തന സദസും മതപ്രഭാഷണവും നടക്കും. 7ന് നൂറുല്‍ ഇസ്ലാം മദ്റസ വിദ്യാര്‍ഥികളുടെ ഇസ്ലാമിക കലാ മത്സരങ്ങളും, ദഫ് മുട്ടും അരങ്ങേറും. 8ന് നടക്കുന്ന ദുആസംഗമം അസ്സയ്യിദ് പിഎംഎസ് ആറ്റക്കോയ തങ്ങള്‍ മണ്ണാര്‍ക്കാട് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. ജമാഅത്ത് പ്രസിഡന്റ് നാസര്‍ മുസ്്‌ലിയാരുടെ അധ്യക്ഷതയില്‍ ചീഫ് ഇമാം പിഎം അനസ് മദനി ഉദ്ഘാടനം ചെയ്യും. 9ന് രാവിലെ ഘോഷയാത്രയും, മൗലിദ് പാരായണവും അന്നദാനവും നടത്തും. അസി ഇമാം അസീസ് സഖാഫി, മുഹമ്മദ് അല്‍ ഹസനി, ഷമീര്‍ അസീസ് മുസ്ലിയാര്‍, ഹമീദ് ഇറമ്പത്ത്, അഷ്റഫ് കെഐ, നാസര്‍ കെഇ, ഫിറോസ്, ഷാജി വെള്ളാപ്പള്ളി, മുസ്തഫ, സലിം കീച്ചേരി, സലിം കുന്നത്ത്, മുബീന്‍ സലിം, ഖാലിദ് കൊച്ചുപുര, അനസ്, ഷാജഹാന്‍, സിപി സലിം തുടങ്ങിയവര്‍ സംസാരിക്കും. നബിദിനാഘോഷത്തിന് തുടക്കം് കുറിച്ച് മണിയാറംകുടി മുസ്ലിം ജമാഅത്തില്‍ ഇന്നലെ രാവിലെ ജമാഅത്ത് പ്രസിഡന്റ് അബ്ദുന്നാസര്‍ മുസ്ലിയാര്‍ പതാക ഉയര്‍ത്തി.
കോട്ടയം