മലയാള സിനിമാ ചരിത്രത്തിൽ ഇരുന്നൂറ് കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ ചിത്രമായി മാറി ‘മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും തിയറ്റര്‍ നിറഞ്ഞ് മുന്നേറുകയാണ്. തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്‌നാട്ടില്‍ അന്‍പത് കോടി നേടുന്ന ആദ്യ അന്യഭാഷ ചിത്രമെന്ന റെക്കോര്‍ഡ് ചിത്രം സ്വന്തമാക്കിയിരുന്നു.
ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് പ്രകാരം കര്‍ണാടകത്തില്‍ നിന്ന് ഏകദേശം 11 കോടിയോളം മഞ്ഞുമ്മല്‍ ബോയ്സ് നേടി. ചിത്രത്തിന്റെ മൊഴിമാറ്റ പതിപ്പുകളും എത്തുന്നതോടെ കളക്ഷന്‍ ഇരട്ടിയായേക്കും. കേരളത്തിലെ തീയറ്ററുകളില്‍ നിന്ന് ചിത്രം 60 കോടിയിലധികം സ്വന്തമാക്കിയിരുന്നു.
മികച്ച കളക്ഷന്‍ നേടിയ മലയാളചിത്രങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ടായിരുന്ന 2018, പുലിമുരുകന്‍, ലൂസിഫര്‍, പ്രേമലു എന്നിവയെ മറികടന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ മുന്നേറ്റം.